വലപ്പാട് 10-ാം വാർഡിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനായി ഒരു പ്രത്യേക മെഡിക്കൽ ക്യാമ്പ് ഞാൻ ഒരുക്കി. പലർക്കും പ്രതിദിന പരിശോധനകളും മരുന്നുകളും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് മനസിലാക്കി. അതിനാൽ സൗജന്യ ഷുഗർ, ബിപി, കൊളസ്ട്രോൾ പരിശോധനകൾ സംഘടിപ്പിക്കുകയും ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർ ആവശ്യമായ മരുന്നുകൾക്കും തുടർ ചികിത്സാ മാർഗ്ഗനിർദേശങ്ങൾക്കും ഉൾപ്പെടെ സഹായം ലഭിച്ചു. വാർഡിലെ ഓരോ മുതിർന്ന പൗരന്റെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം